ഞരളത്ത് രമോല്‍സവം രണ്ടാം ദിവസം
ഇതെഴുതാന്‍ തുടങ്ങിയപ്പോള്‍ എന്റെ കവിള്‍ നനയുന്നുണ്ടായിരുന്നു. തണുത്ത വെള്ളമെടുത്ത് മുഖം കഴുകി. പണ്ട് ഞാനെന്തിനെങ്കിലും കരയുമ്പോള്‍ പവനന്‍ വന്ന് കവിളില്‍ തലോടാറുണ്ട്. ഇപ്പോള്‍ ഞാന്‍ രോഷത്തോടെ കൈ തട്ടിമാറ്റി എന്തിനാണ് കരയുന്നതെന്ന് എന്നോട് അന്വേഷിക്കൂ എന്നു പറയും. ഇപ്പോള്‍ ഒന്നും പറയാതെ അദ്ദേഹം എഴുന്നേറ്റുപോകുന്നത് ഇന്നും ഓര്‍ക്കുന്നു. എഴുതിത്തുടങ്ങിയപ്പോള്‍ ഞാന്‍ വിയര്‍ക്കുന്നു. ഫാനിട്ടു. തണുത്ത വെള്ളം കുടിച്ചു. കമുകറയുടെ ‘ആത്മവിദ്യാലയമേ’ പാട്ടു കേള്‍ക്കാമെന്ന് കരുതി. ‘മന്നവനാട്ടെ, യാചകനാട്ടെ’ എന്ന് കേട്ടപ്പോഴേക്കും ടേപ്പ്‌റെക്കോര്‍ഡര്‍ ഓഫാക്കി. മനസ്സിന്റെ ഭാരം ഇറക്കിവെക്കാന്‍ ഇന്ന് ഒരു പാട്ടിനും കഴിയുകയില്ല.
| Tweet |
