Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

ഞെരളത്ത് പഠന കളരി

ഞെരളത്ത് കലാശ്രമം പ്രധാനമായും വിവിധ കലാരൂപങ്ങള്‍ അഭ്യസിപ്പിയ്ക്കുന്ന ഒരു ട്യൂഷന്‍ സെന്റര്‍ അല്ല. കലയുടെ പേരില്‍ വിഭാഗീയതകളില്ലാതെ ഒരുമിച്ചിരിയ്ക്കാവുന്ന ഒരു സമാശ്വാസ കേന്ദ്രമാണ്. ഞെരളത്ത് കലാശ്രമത്തില്‍ പ്രധാനമായും ഇടയ്ക്ക, ചെണ്ട, വായ്പ്പാട്ട്, ചിത്രരചന, നാടന്‍പാട്ട്, നൃത്തം എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. ഞായറാഴ്ചകളിലാണ് ക്ളാസുകള്‍ പ്രധാനമായും നടക്കുന്നത്. നാടകം, നാടന്‍പാട്ട്, കഥകളി, കൂടിയാട്ടം, കേരളവാദ്യങ്ങള്‍ എന്നിവയില്‍ ആവശ്യമുള്ളവര്‍ക്കായി പ്രത്യേക ക്യാമ്പുകളും ഡെമോണ്‍‍സ്ട്രേഷനുകളും സംഘടിപ്പിയ്ക്കാന്‍ കലാശ്രമം സജ്ജമാണ്.