Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

കേരള സംഗീതം

ക്ഷേത്രത്തില്‍ പ്രവേശനം ഇല്ലാതിരുന്ന 90% ജനങ്ങളുടെയും സംഗീതത്തെ അവഗണിച്ചു കൊണ്ടുള്ള ഒരു പഠനമാണ് കേരള സംഗീതത്തെ സംബന്ധിച്ച് നടന്നിട്ടുള്ളത്. അതുകൊണ്ടാണ്, സോപാനസംഗീതമാണ് അടിസ്ഥാന കേരള സംഗീതം എന്ന തെറ്റിദ്ധാരണ പരന്നത്. ഏതെങ്കിലും ഒരു സംഗീത രൂപത്തെ പ്രായോഗികമായി കൈകാര്യം ചെയ്തുവരുന്നവരല്ല കേരള സംഗീതത്തെക്കുറിച്ച് പഠനങ്ങളും ലേഖനങ്ങളും രചിച്ചത് എന്ന അപകടവും ഇത്തരം വഴിപിഴയ്ക്കലിന് കാരണമായി. ക്ഷേത്ര ബാഹ്യമായതും കേരളദേശത്തെ ബഹുഭൂരിഭാഗം ആളുകള്‍ കൈകാര്യം ചെയ്തിരുന്നതുമായ സകല പാട്ടു രീതികളുടേയും പ്രാധാന്യത്തെ ഇത്തരത്തില്‍ പഠിച്ചവര്‍ ഗൗനിച്ചില്ല. ക്ഷേത്രത്തിനകത്തും പുറത്തുമായി നിലനില്‍ക്കുന്ന പാട്ടു ശൈലികളുടെ ആകെത്തുകയാണ് കേരളസംഗീതം എന്ന് നിസംശയം പറയുമ്പോള്‍ മാത്രമേ കേരളീയ ഗാനശാഖയുടെ സമ്പന്നതയും സത്യസന്ധതയും വെളിവാകൂ.