Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

കലാശ്രമം സന്ദര്‍ശിക്കാം



വ്യക്തികള്‍ കുടുംബങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റ് പഠന ആവശ്യക്കാര്‍, വിനോദ സഞ്ചാരികള്‍, തീര്‍ഥാടകര്‍ തുടങ്ങി ആര്‍ക്കും രാവിലെ 8മണിമുതല്‍ രാത്രി 8മണി വരെയുള്ള ഏതു സമയത്തും ഏതു ദിവസങ്ങളിലും ഞെരളത്ത് കലാശ്രമം സന്ദര്‍ശിയ്ക്കാം. വാദ്യം പ്രതിഷ്ഠയായുള്ള޺ ലോകത്തിലെ ആദ്യ ക്ഷേത്രം കലാശ്രമത്തിലാണുള്ളത്. ഞെരളത്തു രാമപ്പൊതുവാളുപയോഗിച്ച ഇടയ്ക്കയാണ് ഇവിടെ വിഗ്രഹതുല്യം പ്രതിഷ്ഠിച്ചാരാധിയ്ക്കുന്നത്. ലോകത്തിലെ മുഴുവന്‍ സോപാനഗായകരുടെയും മറ്റ് കലോപാസകരുടെയും ഒരു തീര്‍ഥാടന കേന്ദ്രമായി കലാശ്രമത്തെ മാറ്റുകയാണ് ലക്ഷ്യം. കലാവതരണങ്ങള്‍ കാണുവാന്‍ താല്‍പര്യമുള്ളവര്‍ നേരത്തേ അറിയിക്കാന്‍ മറക്കരുത്. ഒരു കിലോ മീറ്റര്‍ മാത്രം അകലേയുള്ള തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം, 9 കിലോമീറ്റര്‍ അകലേയുള്ള പൂന്താനം ഇല്ലം, 11 കിലോമീറ്റര്‍ അകലേയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഗൃഹം, ഒരു കിലോമീറ്റര്‍ അകലേയുള്ള നന്തനാര്‍ എന്ന കഥാകൃത്തിന്റെ വീട് തുടങ്ങി മലപ്പുറം ജില്ലയിലെ സകല ആരാധനാ സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശിയ്ക്കുവാനും താമസം ഉള്‍‍പ്പെടെയുള്ള സൌകര്യങ്ങള്‍ നല്‍കാനും കലാശ്രമം സന്നദ്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ വഴി ബന്ധപ്പെടാം.

0091 9947910706