Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

ഞെരളത്ത് രാമപ്പൊതുവാള്‍

ജനനം: കൊല്ലവര്‍ഷം 1091 മകരം 27 അശ്വതി നക്ഷത്രം. 1916 ഫെബ്രുവരി 16 അമ്മ പാലക്കാട് ജില്ലയില്‍ അലനല്ലൂര്‍ തിരുവിഴാംകുന്നിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാര്‍ അച്ഛന്‍ : പാലക്കാട് ജില്ലയില്‍ കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാര്‍ ഭാര്യ: കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മ മക്കള്‍ : ജാനകിക്കുട്ടി, കൃഷ്ണവിജയന്‍, ഗോപാലകൃഷ്ണന്‍, ആഞ്ജനേയന്‍, ഗായത്രി, ഹരിഗോവിന്ദന്‍, ആനന്ദശിവരാമന്‍.
വിദ്യാഭ്യാസം: ഭീമനാട് യു.പി സ്കൂളില്‍ 4 -ാം ക്ലാസ്. ക്ഷേത്ര സംഗീതത്തിലെ ഗുരുസ്ഥാനീയര്‍ :: 1. അമ്മ: 2. വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍ മറ്റു ഗുരുസ്ഥാനീയര്‍ ::1.പരപ്പനാട്ട് രാമക്കുറുപ്പ്,  2. അരൂര്‍ മാധവന്‍ നായര്‍, 3. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍
മറ്റു പ്രവൃത്തി കേന്ദ്രങ്ങള്‍ : സാധാരണ ഒരു പൊതുവാളെപ്പോലെ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ നിത്യ അടിയന്തിരക്കാരന്‍(ക്ഷേത്രത്തിലെ പൂജാസമയത്ത് ഇടയ്ക്ക കൊട്ടിപ്പാടുക,ചെണ്ടകൊട്ടുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്ന ആള്‍) ആയി രാമപ്പൊതുവാള്‍ എവിടേയും നിന്നിട്ടില്ല. സ്ഥിരമായി എവിടേയും നില്‍ക്കു പ്രകൃതക്കാരന്‍ ആയിരുന്നില്ല. കേരള കലാമണ്ഡലത്തില്‍ ചൊല്ലിയാട്ടക്കളരിയില്‍ പാട്ടുകാരന്‍, കോട്ടയ്ക്കല്‍ പരമശിവവിലാസം നാടകട്രൂപ്പില്‍ സ്ത്രീ വേഷക്കാരന്‍ ,ചുനങ്ങാട് സദനം, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ സംഗീതാധ്യാപകന്‍ എന്നിങ്ങനെ പല പ്രവൃത്തികള്‍ അസ്ഥിരമായി ചെയ്തു. തന്ത്രിമാര്‍ക്കൊപ്പം കൊട്ടിപ്പാടിസ്സേവക്കാരനായും കുറെ അലഞ്ഞു. നാടകം/സിനിമ.: കാവാലം നാരായണപ്പണിക്കരുടെ നാടക സംഘം, ജി.അരവിന്ദന്റെ ‘തമ്പ്” എന്നിവയിലൂടെ മലയാള നാടകത്തിലും സിനിമയിലും ആദ്യമായി സോപാനസംഗീതത്തിന്റെ സാന്നിധ്യം അറിയിച്ചത് ഞെരളത്തു രാമപ്പൊതുവാള്‍ ആണ്. ജോ അബ്രഹാമിന്റെ ‘അമ്മ അറിയാന്‍’, പി. ഭാസ്കരന്റെ ‘ഗുരുവായൂര്‍ മാഹാത്മ്യം’ എന്നിവയിലും രാമപ്പൊതുവാള്‍ ഉണ്ട്. ‘ദേവാസുരം’ എന്ന സിനിമയിലെ പെരിങ്ങോടന്‍ എന്ന കഥാപാത്രം ഞെരളത്തു രാമപ്പൊതുവാളെയും,’രാവണപ്രഭു’ എന്ന സിനിമയിലെ ഹരികൃഷ്ണന്‍ എന്ന കഥാപാത്രം ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദനെയും അനുകരിച്ച് രഞ്ജിത് എന്ന സംവിധായകന്‍ ഉണ്ടാക്കിയതാണ്.

പുരസ്കാരങ്ങള്‍ :

1981/കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,
1985/കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്,
1985/മഹാരാഷ്ട്രാ സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് അവാര്‍ഡ്,
1985/കലാമണ്ഡലം കീര്‍ത്തി ശംഖ്
1990/കലാമണ്ഡലം ഫെലോഷിപ്പ്,
1990/മാരാര്‍ ക്ഷേമസഭ കലാചാര്യ പുരസ്കാരം,
1994/ഗുരുവായൂരപ്പന്‍ സമ്മാനം,
1996/തൃത്താല കേശവപ്പൊതുവാള്‍ സ്മാരക പുരസ്കാരം,
1996/പ്രവാസി ബഷീര്‍ പുരസ്കാരം,

വീഡിയോ ഡോക്യുമെന്ററികള്‍ :

1.തവ വിരഹേ വനമാലീ…./സേതു / ദൂരദര്‍ശന്‍
2.ലുെേ ീ റശ്ശിശ്യ /മങ്കട രവിവര്‍മ / ഫിലിംസ് ഡിവിഷന്‍
3.സോപാനഗായകന്‍ / സതീഷ് വെങ്ങാനൂര്‍ / സി ഡിറ്റ്.

പ്രസിദ്ധീകരണങ്ങള്‍ :

1. സോപാനം (ആത്മകഥ) ഒന്നാം പതിപ്പ്/മനനം പബ്ലിക്കേഷന്‍സ്/1996
2. സോപാനം (ആത്മകഥ) രണ്ടാം പതിപ്പ്/ലിപി പബ്ലിക്കേഷന്‍സ്/1998
3.സോപാനം(ആത്മകഥ) മൂന്നാം പതിപ്പ്/എന്‍.ബി.എസ്/2001
4.സോപാനം (ആത്മകഥ) നാലാം പതിപ്പ്/ കേരള സാഹിത്യ അക്കാദമി/2007
5.ഞെരളത്തുരാമപ്പൊതുവാള്‍ (ജീവചരിത്രം) കേരളസംഗീതനാടകഅക്കാദമി/2004
6.ംംം.ീുമിമമിെഴലലവേമാ.രീാ/ംംം.സലൃമഹമാൌശെര.ംലുമശി.രീാ
7. സമ്പൂര്‍ണ ആലാപനം ഓഡിയോ സീ.ഡി./എം.സി.ഓഡിയോസ്
8.തെരഞ്ഞെടുത്ത പാട്ടുകള്‍/കേരള സംഗീത നാടക അക്കാദമി

മരണം: 80 വയസ്സുതികഞ്ഞ ഞെരളത്ത്, 1996 ആഗസ്റ്റ് 13ന് 4 മണിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തോടെയാണ് അന്തരിച്ചത്.1996 ആഗസ്റ്റ് 14 ന് 5മണിയോടെ ആ ഭൗതിക ശരീരം, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് വലമ്പൂര്‍ വില്ലേജില്‍ പാലക്കോട് ഗ്രാമത്തിലുള്ള ലക്ഷ്മീനിലയം എന്ന സ്വന്തം വീട്ടുമുറ്റത്തു സംസ്കരിച്ചു.

പ്രധാന സംഭാവന

ഒരു ഹിന്ദു ക്ഷേത്രകലയായിരുന്ന സോപാനസംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്ത് എവിടെയും അവതരിപ്പിക്കുവാന്‍ തയ്യാറായി. എവിടെ പാടുന്നുവോ അവിടം തന്റെ പാട്ടുകൊണ്ട് ക്ഷേത്രതുല്യമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയും അങ്ങനെ ജാതി മതഭേദമന്യേ മുഴുവന്‍ ആളുകള്‍ക്കും സോപാനസംഗീതം ആസ്വദിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. അടിയന്തിരപ്പാട്ടിനു പകരം എപ്പോള്‍, എവിടെ വെച്ചും ആര്‍ക്കുവേണ്ടിയും പ്രതിഫലം ആഗ്രഹിക്കാതെ പാടാന്‍ മനസ്സുള്ള പാട്ടുകാരനായിരുന്നു ഞെരളത്തു രാമപ്പൊതുവാള്‍. തന്റെ പാട്ട് ഏതു സംഗീതശാഖയില്‍ പെടുന്നതാണ് എന്ന് ഒരിക്കലും അദ്ദേഹം അവകാശപ്പെട്ടിരുന്നില്ല. എല്ലാ നിര്‍വചനങ്ങള്‍ക്കും അതീതമായ ഒരു ആലാപനമായിരുന്നു ഞെരളത്തു രാമപ്പൊതുവാളുടെ പാട്ടും ജീവിതവും.